പറവൂർ: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ വാക്കത്തോൺ നടത്തി. പ്രിൻസിപ്പൽ ഡോ. ഇന്ദിരാ കുമാരി ഫ്ലാഗ് ഓഫ് ചെയ്തു. കോളേജ് കാമ്പസിൽ നിന്ന് ആരംഭിച്ച് ചാലാക്ക ജംഗ്ഷൻ സമാപിച്ചു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അലക്സാണ്ടർ ജോൺ, ഡോ. ആൻമേരി, ഡോ. അജോപോൾ, ഡോ. സൂരജ്, ഡോ. പ്രീത, ഡോ. രേവതി, ഡോ. ശില്പ, ഡോ. സജിത, മെഡിക്കൽ, നഴ്‌സിംഗ് കോളേജിലെ അദ്ധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും പങ്കെടുത്തു. ഡോ. സുബി, ഡോ. ഗ്രീജിത്ത് എന്നിവർ ആരോഗ്യ ക്ലാസ് എടുത്തു.