pusthakaprakashanam
കെ.വി. അനന്തൻ മാസ്റ്റർ രചിച്ച 'ജിങ്കിടിരാമൻ

പറവൂർ: റിട്ട. അദ്ധ്യാപകൻ കെ.വി. അനന്തൻ മാസ്റ്റർ രചിച്ച 'ജിങ്കിടിരാമൻ" ബാലസാഹിത്യകൃതി, 'ശ്രീകൃഷ്ണൻ" നാടകം എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ജിങ്കിടരാമൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ശ്രീകൃഷ്ണൻ എൻ.എം. പിയേഴ്സനും പ്രകാശനം ചെയ്തു. ഡോ. സാജു തുരുത്തിൽ, കെ.വി. മുരളി എന്നിവർ പുസ്തകം ഏറ്റുവാങ്ങി. നടൻ സലിംകുമാറിനെ ആദരിച്ചു. സിപ്പി പള്ളിപ്പുറം, ജോസഫ് പനയ്ക്കൽ, പൂയപ്പിള്ളി തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. കവിയരങ്ങ് ബക്കർ മേത്തല ഉദ്ഘാടനം ചെയ്തു. മുരളീധരൻ ആനാപ്പുഴ അദ്ധ്യക്ഷത വഹിച്ചു.