jebi-mather
ശിവരാത്രിയോടനുബന്ധിച്ച് ആലുവ നഗരസഭ മണപ്പുറത്ത് സംഘടിപ്പിച്ച 'ദൃശ്യോത്സവം 2024' ന്റെ സമാപന സമ്മേളനം ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ആലുവ നഗരസഭ മണപ്പുറത്ത് സംഘടിപ്പിച്ച ഒരാഴ്ച്ച നീണ്ടുനിന്ന 'ദൃശ്യോത്സവം 2024" വർണപ്പകിട്ടാർന്ന സമാപനം. ജെബി മേത്തർ എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം നിഷ സാരംഗ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, ആലുവ മീഡിയ ക്ലബ് സെക്രട്ടറി എം.ജി. സുബിൻ എന്നിവർ മുഖ്യാതിഥികളായി.

നഗരസഭ വൈസ് ചെയർപേഴ്സൺ സൈജി ജോളി, സെക്രട്ടറി പി.ജെ. ജെസിന്ത, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് പി.എ. മുജീബ്, സി.പി.ഐ മണ്ഡലം സെക്രട്ടറി അസ്‌ലഫ് പാറേക്കാടൻ, എസ്.എൻ. കമ്മത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഫാസിൽ ഹുസൈൻ, ലത്തീഫ് പൂഴിത്തറ, ലിസ ജോൺസൺ, കൗൺസിലർമാരായ ഷമ്മി സെബാസ്റ്റ്യൻ, ജെയിസൺ പീറ്റർ, ദിവ്യ ബിജു, എൻ. ശ്രീകാന്ത് എന്നിവർ സംസാരിച്ചു.

തുടർന്ന് മെഗാഷോ നടന്നു. വേദി ഉണർത്തലിന്റെ ഭാഗമായിയി ഡാൻഡിയ റാസും കൈകൊട്ടിക്കളിയും നടന്നു. ആയിരക്കണക്കിന് ആളുകൾ ദൃശ്യോത്സവത്തിൽ പങ്കാളികളായി.