servical
സെർവിക്കൽ ക്യാൻസർ ബോധവത്ക്കരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫൺ റൺ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 സി ഗവർണർ ഡോ.ബീന രവികുമാർ ഫ്‌ളാഗ് ഒഫ് ചെയ്യുന്നു.

കൊച്ചി: സെർവിക്കൽ ക്യാൻസർ ബോധവത്കരണത്തി​നായി​ ഫൺ റണ്ണും സെമിനാറും നടത്തി. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 സി, ജില്ലാ ഭണകൂടം, ജി.സി.ഡി.എ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി, വുമൺ ഐ.എം.എ, ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് (ഐ.എ.പി), ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) കൊച്ചി ശാഖ, സൊറോപ്റ്റിമിസ്റ്റ് ഇന്റർനാഷണൽ (എസ്.ഐ) കൊച്ചി, ഗൈനക്ക് സൊസൈറ്റി ഒഫ് കൊച്ചി ആൻഡ് അങ്കമാലി, സ്പോർടസ് മാനേജ്മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.എം.ആർ.ഐ) എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

കലൂർ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച ഫൺ റണ്ണിൽ ഇരുന്നൂറിലധികം പേർ പങ്കെടുത്തു. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318സി ഗവർണർ ഡോ.ബീന രവികുമാർ ഫ്‌ളാഗ് ഒഫ് ചെയ്തു.

കേരള ആരോഗ്യസർവ്വകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ മുഖ്യപ്രഭാഷണം നടത്തി.