നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം സൗത്ത് അടുവാശേരി ശാഖ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫീസർ പി.പി. സനകൻ, അസി. റിട്ടേണിംഗ് ഓഫീസർ വി.എ. ചന്ദ്രൻ, പി. വി. കൃഷ്ണൻകുട്ടി, ടി.എസ്. സിജുകുമാർ, സീന സന്തോഷ് എന്നിവർ പങ്കെടുത്തു. പുതിയ ഭരണസമിതി ഭാരവാഹികളായി മനോജ് ആർ. മുല്ലയ്ക്കൽ (പ്രസിഡന്റ്), ജഗൽ ജി. ഈഴവൻ (വൈസ് പ്രസിഡന്റ്), സീന സന്തോഷ് (സെക്രട്ടറി), ടി.എസ്. സിജുകുമാർ (യൂണിയൻ കമ്മറ്റി അംഗം), ഭാഗി പ്രസന്നൻ, തങ്കമ്മ കൃഷ്ണൻകുട്ടി, സി.ആർ. മിനി, ഷക്കീല ഗോപി, എൻ.കെ. ഗോപാലൻ, മുകുന്ദാക്ഷൻ, സാബു നാരായണൻ (കമ്മിറ്റി അംഗങ്ങൾ), കെ.കെ. ബാബു, ലളിത നാരായണൻ, ഗിരിജ രഞ്ജൻ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.