കൊച്ചി: പഠനവൈകല്യമുള്ള കുട്ടികളുടെ കഴിവുകൾ വികസിപ്പിച്ച് പഠനം മെച്ചപ്പെടുത്തുന്നതിനായി പനമ്പിള്ളി നഗറിലെ ചൈൽഡ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ ഏപ്രിൽ 16 മുതൽ മേയ് നാലുവരെ ശില്പശാല നടത്തും. മൂന്ന് മുതൽ 13 വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് ശില്പശാലയിൽ പങ്കെടുക്കാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക്: 9895705080,0484-7961167