h
ബിനു

പിറവം: ഓട്ടോറിക്ഷ ട്രാൻസ്ഫോർമറിൽ ഇടിച്ചുമറിഞ്ഞ് ഡ്രൈവർ മരിച്ചു. തിരുവാണിയൂർ കുറിഞ്ഞി കൂരാപ്പിള്ളിൽ ബിനുവാണ് (കുട്ടൻ - 46) മരിച്ചത്.

കക്കാട് ഷാപ്പുംപടി ജംഗ്ഷനിൽ വച്ച് ഞായറാഴ്ച രാത്രി 11.15ഓടെയായിരുന്നു അപകടം. നാട്ടുകാർ പിറവത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഓട്ടോയിൽ യാത്രചെയ്തിരുന്ന നെച്ചൂർ ഇടപ്പള്ളി മറ്റത്തിൽ ഷിബു പരിക്കൽക്കാതെ രക്ഷപ്പെട്ടു.

ബിനുവിന്റെ മൃതദേഹം സംസ്കരിച്ചു. ഭാര്യ: ഉദയംപേരൂർ മുടക്കോടിപറമ്പിൽ മരിയ. മക്കൾ: ആൽഫിൻ, അലീന.