കോലഞ്ചേരി : പുത്തൻകുരിശ് പഞ്ചായത്തിലെ ദിശ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 'ഒന്നും ഒന്നും ഇമ്മിണി ബല്ല്യ ഒന്ന് " ഗണിത ശില്പശാല നടന്നു. പ്രൈമറി ക്ലാസുകളിൽ ഗണിത പഠനം ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ അദ്ധ്യാപകർക്കായി നടത്തിയ ശില്പശാലക്ക് പ്രശസ്ത ഗണിത അദ്ധ്യാപകരായ ശ്രീവിശാഖൻ, കെ.എം. നൗഫൽ എന്നിവർ നേതൃത്വം നൽകി. 1 മുതൽ 7വരെ ക്ലാസുകളിൽ ഗണിത പഠനത്തോട് താത്പര്യം ഉണ്ടാക്കുന്നതിനും പഠന പ്രവർത്തനങ്ങൾ ലളിതമായി കുട്ടികളിലേയ്ക്ക് എത്തിക്കുന്നതിനും സഹായകരമായ പ്രവർത്തനങ്ങളാണ് ശില്പശാലയിൽ പരിചയപ്പെടുത്തിയത്. കുറ്റ ഗവ.ജെ.ബി സ്‌കൂളിൽ നടന്ന ശില്പശാലയ്ക്ക് ഹെഡ്മിസ്ട്രസ് എൻ.ആർ. പ്രിയ, അദ്ധ്യാപകരായ ഇ.ടി. ലതിക, ബിൻസി സി. പൗലോസ്, രമ്യ ജോൺ, സി. സിന്ധു, സ്വപ്ന ജോസ് , ലീല പൗലോസ് എന്നിവർ നേതൃത്വം നൽകി.