കൊച്ചി: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈന്റെ വിജയത്തിനായി രംഗത്തിറങ്ങാൻ ഏഴിക്കരയിലെ ഇടതുപക്ഷ മത്സ്യത്തൊഴിലാളി സംഘടനകളുടെ സംഗമം തീരുമാനിച്ചു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. കെ.ബി സജീവൻ അദ്ധ്യക്ഷനായി. എ.എ. പ്രതാപൻ, അജി മാട്ടുമ്മൽ, എ.എസ്. ദിലീഷ്, എൻ.ആർ. സുധാകരൻ, എ.സി. ഷാൻ, പി.കെ. പ്രവീൺ എന്നിവർസംസാരിച്ചു.