കൊച്ചി: മഹാരാഷ്ട്രയിൽ എൻ.ഡി.എയുടെ ഭാഗമായ എൻ.സി.പി, കേരളത്തിൽ ഇടതുമുന്നണിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ എൻ.എ.മുഹമ്മദ്കുട്ടിയുടെ അദ്ധ്യക്ഷതയിൽ കളമശ്ശേരിയിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്. കേരളത്തിൽ ഉചിതമായ നിലപാട് സ്വീകരിക്കാൻ കേന്ദ്രനേതൃത്വം അനുമതി നൽകിയിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ.ജബ്ബാർ, സംസ്ഥാന ഭാരവാഹികളായ മധുകുമാർ, റോയി ഫിലിപ്പ്, പാർത്ഥസാരഥി, ട്രഷറർ ജോണി തോട്ടക്കര തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.