 
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നവീകരിച്ച പുത്തൻകുരിശ് ശാഖയുടെ ഉദ്ഘാടനം ബാങ്ക് ചെയർമാൻ ടി.സി. ഷിബു നിർവഹിച്ചു. അങ്കമാലി ഭ്രദാസനം മെത്രാപ്പൊലീത്ത ഫാ. ഡോ. മാത്യൂസ് മാർ അന്തിമോസ് എ.ടി.എം കൗണ്ടറിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മുൻ പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റും കനിവ് പാലിയേറ്റീവ് കെയർ രക്ഷാധികാരിയുമായ സി.കെ. വർഗീസ്, വാർഡ് മെമ്പർ ബാബു വി.എസ്, എറണാകുളം ജില്ലാ പ്രോഗ്രാം ഓഫീസർ അനീഷ് പി.എൻ തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് ഡയറക്ടർ പ്രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബാങ്ക് സി.ഇ.ഒ ജയപ്രസാദ് സ്വാഗതം ആശംസിച്ചു.
പുതിയ ശാഖയിലെ വായ്പാ വിതരണവും ക്യൂ.ആർ കോഡ് വിതരണവും ബോർഡ് ഒഫ് മാനേജ്മെന്റ് ചെയർമാൻ കെ.കെ. രാമചന്ദ്രൻ, ബി.ഒ.എം അംഗങ്ങളായ ഇ.കെ. ഗോകുലൻ, ഡോ. ശശികുമാർ എന്നിവരും ഭരണസമിതി അംഗങ്ങളായ ബി.എസ്. നന്ദനൻ, വി.വി. ഭദ്രൻ, അബ്ദുൾ റഹീം, ഓമന പൗലോസ്, പ്രീതി ടി.വി എന്നിവരും നിർവഹിച്ചു. ബ്രാഞ്ച് മാനേജർ അമ്പിളി ആർ നന്ദി പറഞ്ഞു.