1
കെട്ടിട്ട ഉടമയുടെ ധർണ

മട്ടാഞ്ചേരി: വാടക മാസങ്ങളായി കുടിശിഖയായതോടെ സപ്ളൈകോ ഔട്ട് ലെറ്റിന് മുന്നിൽ പ്രതിഷേധവുമായി കെട്ടിട ഉടമയെത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. മട്ടാഞ്ചേരി ഗുജറാത്തി റോഡിലെ ഔട്ട് ലെറ്റിന് മുന്നിലാണ് ഇന്നലെ ഉടമ രാജേന്ദ്ര കുമാർ ശർമ പ്രതിഷേധി​ച്ചത്. മാസം പതിനയ്യായിരം രൂപയാണ് വാടക. വാടക ലഭിച്ചിലെങ്കിൽ കെട്ടിടം ഒഴിയണമെന്ന ആവശ്യവുമായി ശർമ നിന്നതോടെ ഔട്ട് ലെറ്റിലെ ജീവനക്കാരും പ്രതിസന്ധിയിലായി. ഇതിനിടെ മട്ടാഞ്ചേരിയിൽ നിന്ന് പൊലീസും സ്ഥലത്തെത്തി.അഡ്വാൻസ് ഇല്ലാത്തതിനാൽ തനിക്ക് എല്ലാ മാസവും അഞ്ചാം തീയതി വാടക ലഭിക്കേണ്ടതാണെന്നും എന്നാൽ മൂന്ന് മാസമായി ഇത് കുടിശിഖയാണെന്നും ശർമ അറിയിച്ചു. ചർച്ചയിൽ രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിൽ ശർമ പ്രതിഷേധത്തിൽ നിന്ന് പിൻമാറി​.