കൊച്ചി: ബാങ്ക് നെറ്റ്‌വർക്കിലെ തകരാർമൂലം ഇന്നലെ വൈകിട്ട് കൊച്ചി മെട്രോയിലെ ഓൺലൈൻ ടിക്കറ്റ് വിതരണത്തിൽ തടസം നേരിട്ടു. ഓൺലൈൻ ടിക്കറ്റ്, മെട്രോകാർഡ്, വാട്‌സാപ് ടിക്കറ്റ് എന്നിവയെല്ലാം മുടങ്ങിയെന്ന് സ്ഥിരം യാത്രക്കാർ പറഞ്ഞു. കൈവശം പണമില്ലാതെ ഓൺലൈൻ ഇടപാട് മാത്രം പ്രതീക്ഷിച്ചെത്തിയ യാത്രക്കാരിൽ ചിലർ ഏറെനേരം സ്റ്റേഷനിൽ കുടുങ്ങി. ബാങ്ക് സെർവർ തകരാറാണ് കാരണമെന്നും ഉടൻ പരിഹരിക്കുമെന്നും ജീവനക്കാർ പറഞ്ഞെങ്കിലും പരിഹാരം വൈകിയത് യാത്രക്കാരെ വലച്ചു.