ek-murali
എം.സി.പി.ഐ.(യു) ആഭിമുഖ്യത്തിൽ കുട്ടമശേരി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന വി.എൻ. ശങ്കരപിള്ള അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി. ഇ.കെ. മുരളി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എം.സി.പി.ഐ.(യു) കീഴ്മാട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമശേരി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന വി.എൻ. ശങ്കരപിള്ള അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി. ഇ.കെ. മുരളി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം വി.പി. നാരായണപിള്ള അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം പി.എ. അബ്ദുൽ സമദ് സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.എൻ. ചന്ദ്രദാസ്, കെ.ആർ. സദാനന്ദൻ, കുട്ടമശേരി ബാങ്ക് പ്രസിഡന്റ് എം. മീതിയൻപിള്ള, എം.എസ്. അബ്ദുൽകെരിം, പി.എ. ഷാജഹാൻ എന്നിവർ സംസാരിച്ചു.