കൊച്ചി: പണ്ഡിതർ സമുദായത്തിന് വിദ്യാഭ്യാസ, ഉദ്യോഗ്യരംഗത്ത് പ്രത്യേക സംവരണം അനുവദിക്കണമെന്ന് പ്രസിഡന്റ് സി.ജി. ശശിചന്ദ്രൻ ആവശ്യപ്പെട്ടു. 72-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചേർന്ന ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് ടി.എസ്. രാജൻ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി എസ്. ഷിജുകുമാർ, ട്രഷറർ എം.സി. രഘു, ഭാരവാഹികളായ എ.കെ. ശശിധരൻ, കെ.കെ. മോഹനൻ, ഷിബുശ്രീധർ, എൻ.എൻ. പ്രസാദ്, സാവിത്രി ശിവശങ്കരൻ, സരോജം സുരേന്ദ്രൻ, എം.ആർ. വേണു, വി.കെ. സുരേഷ്, എം.ആർ, സജീഷ്‌രാജ് എന്നിവർ സംസാരിച്ചു.
ഇന്ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ആലുവ അദൈത്വാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യും.