chavara

കൊച്ചി : മത്സരത്തേക്കാൾ നല്ലത് സഹകരണമാണെന്നും കലഹങ്ങളും അകൽച്ചയുമുണ്ടാകുന്നത് സംവാദങ്ങളില്ലാത്തതുകൊണ്ടാണെന്നും പ്രൊഫ. എം.കെ. സാനു പറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൾച്ചറൽ സെന്റർ ചെയർമാൻ ഫാ. ഡോ. മാർട്ടിൻ മള്ളാത്ത് അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ഗ്രാൻഡ് മസ്ജിദ് ഇമാം ഫൈസൽ അസ്ഹരി, പ്രൊഫ. എം. തോമസ് മാത്യൂ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.അനിൽ ഫിലിപ്പ് , പി.ഒ.സി.ഡയറക്ടർ ഫാ.ജേക്കബ് പാലക്കാപ്പിള്ളി, ഫാ. മാത്യു കിരിയാന്തൻ, എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ, പ്രസ് ക്ലബ് സെക്രട്ടറി സൂഫി മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.