sukumaran

കൊച്ചി: റിട്ട. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഇടപ്പള്ളി ബി.ടി.എസ് റോഡ് ദീപത്തിൽ ക്യാപ്റ്റൻ ഡോ. കെ.ആർ. സുകുമാരൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പച്ചാളം ശ്മശാനത്തിൽ. കൊടുങ്ങല്ലൂർ കൊക്കുവയൽ കുടുംബാംഗവും തിരു-കൊച്ചി സർക്കാരിലെ സെക്രട്ടറിയുമായിരുന്ന പരേതനായ കെ.എസ്. രാഘവന്റെ മകനുമാണ്. 1965ലെ ഇന്തോ - പാക് യുദ്ധത്തിൽ മുന്നണിയിൽ പ്രവർത്തിച്ചിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പിൽനിന്ന് വിരമിച്ചശേഷം കൊച്ചി നാവികത്താവളത്തിലെ സഞ്ജീവനി ആശുപത്രിയിലും ജോലിചെയ്തു.

ഹെൽത്ത് സർവീസസ് റിട്ട. അഡീഷണൽ ഡയറക്ടറും പീഡിയാട്രീഷ്യനുമായ ഡോ. സി.എൻ. ലളിതയാണ് ഭാര്യ. മക്കൾ: കെ.എസ്. ദീപ (നാഷണൽ ഇൻഷ്വറൻസ്, എറണാകുളം), ഡോ.കെ.എസ്. ഗോപിക (പീഡിയാട്രീഷ്യൻ, ബംഗളുരു). മരുമക്കൾ: അജിത് ബി. ദാസ് (എറണാകുളം), മനോജ് ഗോപിനാഥ് (കൺസൾട്ടന്റ്, ബംഗളൂരു).