
കൊച്ചി: ജിയോ ഫോൺ വാങ്ങുന്നവർക്കായി പുതിയ പരിമിതകാല ഓഫർ പ്രഖ്യാപിച്ചു. ഒരു ജിയോ ഭാരത് ഫോൺ വാങ്ങി രണ്ട് മാസത്തെ അൺലിമിറ്റഡ് 234 പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യമ്പോൾ രണ്ട് മാസം സൗജന്യമായി നേടാം. നിലവിലുള്ളതും പുതിയതുമായ കണക്ഷനുകൾക്ക് ജിയോ സിമ്മിൽ ഈ പ്ലാൻ ലഭ്യമാകും. ജിയോ ഭാരത് ഫോണുകളിൽ മാത്രമാണ് ഈ സൗജന്യ സേവനം ലഭ്യമാകുന്നത്. 234 അടിസ്ഥാന പ്ലാനിൽ 28 ജി.ബി അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകൾ, ജിയോ ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷൻ, 56 ദിവസത്തെ വാലിഡിറ്റി എന്നിവ ലഭ്യമാകും. പുതിയ ജിയോഭാരത് ഫോണുകൾക്കൊപ്പം 999 രൂപയാണ് ജിയോ ഭാരത് 4ജി ഫോണിന്റെ കുറഞ്ഞ മോഡലിന്റെ വില. 1299 രൂപയുടെ മറ്റൊരു മോഡലും ലഭ്യമാണ്.