
കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് മൈക്രോഫിൻ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 12,194 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിലെ 9208 കോടി രൂപയെ അപേക്ഷിച്ച് വാർഷികാടിസ്ഥാനത്തിൽ 32 ശതമാനം വർദ്ധനയുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വായ്പ വിതരണം 32 ശതമാനം ഉയർന്ന് 10,662 കോടി രൂപയിലെത്തി. ആകെ ശാഖകളുടെ എണ്ണം 29 ശതമാനം ഉയർന്ന് 1508ൽ എത്തി. സജീവ ഉപഭോക്താക്കളുടെ എണ്ണം 21 ശതമാനം വർദ്ധിച്ച് 33.5 ലക്ഷമായി.