കൊച്ചി: മഹാരാജാസ് കോളേജിൽ മൂന്നുമാസം മുമ്പുണ്ടായ സംഘർഷത്തിനുശേഷം ഒളിവിൽ പോയ കെ.എസ്.യു പ്രവർത്തകനെ അറസ്റ്റുചെയ്തു. ഒന്നാംപ്രതിയും ഫോർട്ടുകൊച്ചി സ്വദേശിയുമായ അബ്ദുൾ മാലിക്കിനെയാണ് (23) സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തത്.

ജനുവരി 17നാണ് കോളേജിൽ സംഘർഷം ഉണ്ടായത്. അബ്ദുൾ മാലിക്കിനെ ഇന്നലെ എറണാകുളം കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡിന് സമീപത്ത് നിന്നാണ് പിടികൂടിയത്.