കൊച്ചി: ഭാരതീയ വിചാരകേന്ദ്രം എറണാകുളം ജില്ലാ സമിതിയുടെ പ്രതിമാസ വിചാര സദസിന്റെ ഭാഗമായുള്ള പുസ്തക ചർച്ച ഇന്ന് വൈകിട്ട് 5.30ന് ബി.ടി.എച്ച് സൗഭാഗ് ഹാളിൽ നടക്കും.
കോഴിക്കോട് ഐ.ഐ.എമ്മിലെ പ്രൊഫ. കൗശിക് ഗംഗോപാദ്ധ്യായ രചിച്ച ദി മജോരിറ്റ്യൻ മിത് എന്ന പുസ്തകത്തെ പറ്റിയാണ് ചർച്ച. ജില്ലാ ഭാരതീയ വിചാരകേന്ദ്രം ജില്ലാ അദ്ധ്യപകൻ ഡോ. സി.എം. ജോയ് അദ്ധ്യക്ഷത വഹിക്കും. കുസാറ്റ് സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് പ്രൊഫ. ഡോ. ഡി. മാവുത്തൂ പുസ്തകം പരിചയപ്പെടുത്തും.