തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ധ്വജപ്രതിഷ്‌ഠാദിനം നാളെ ആഘോഷിക്കും. രാവിലെ 7.15ന് മുണ്ടയ്ക്കൽ ശിവനന്ദൻ, ദേവസ്വം ഗോവിന്ദൻ, വേമ്പനാട് വാസുദേവൻ എന്നീ ആനകൾക്കൊപ്പം അന്തിക്കാട് രാമചന്ദ്രൻ വാര്യരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടെ എതൃത്തശീവേലി, 10.15 ന് ഉച്ചപൂജ, ശ്രീപൂർണത്രയീശന് മഹാപഞ്ചഗവ്യ അഭിഷേകം. രാത്രി അത്താഴപൂജ, വിളക്കാചാരം എന്നിവ നടക്കും.