കൊച്ചി: ഗ്രേറ്റർ കൊച്ചി ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് എറണാകുളം മറൈൻ ഡ്രൈവിൽ ഈദുൽ ഫിത്തർ നമസ്‌കാരം നടക്കുമെന്ന് ചെയർമാൻ വി.എ.മുഹമ്മദ് അഷ്റഫ് അറിയിച്ചു. രാവിലെ 7.30 ന് ആരംഭിക്കും.കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കലൂർ എസ്.ആർ.എം റോഡ് ദാറുസ്സലാം ജുമുഅ മസ്ജിദ്, പച്ചാളം അൽ ഹിലാൽ മസ്ജിദ് എന്നിവിടങ്ങളിൽ രാവിലെ 7.30നും എറണാകുളം സെൻട്രൽ ജുമുഅ മസ്ജിദ്, കെ.എസ്.ആർ.ടി.സി ജുമുഅ മസ്ജിദ്, കലൂർ ഹൈവേ ജുമുഅ മസ്ജിദ്, കലൂർ എസ്.ആർ.എം റോഡ് തോട്ടത്തുംപടി ജുമുഅ മസ്ജിദ് എന്നിവിടങ്ങളിൽ രാവിലെ എട്ടിനും ഇടപ്പള്ളി ജുമുഅ മസ്ജിദ്,
പൊന്നുരുന്നി പള്ളിപ്പടി ഇൽഫത്തുൽ ഇസ്‌ലാം ജുമുഅ മസ്ജിദ്, തമ്മനം കുത്താപ്പാടി ഇസ്സത്തുൽ ഇസ് ലാം ജുമുഅ മസ്ജിദ് എന്നിവിടങ്ങളിൽ 8.30നും പെരുന്നാൾ നിസ്കാരം നടക്കും.
അഹ് മദിയ്യാ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ മസ്ജിദുകളിൽ ഈദുൽ ഫിത്തർ നമസ്‌കാരം നടത്തും. എറണാകുളം നോർത്ത് സെന്റ് ബെനഡിക്ട് റോഡിലെ മസ്ജിദ് ഉമർ, വാഴക്കാല സിവിൽ ലൈൻ റോഡിലെ ബൈത്തെ താഹിർ മസ്ജിദ്, പള്ളുരുത്തി വെസ്റ്റ് കച്ചേരിപ്പടിയിലുള്ള മസ്ജിദ് മഹ്മൂദ് എന്നിവിടങ്ങളിൽ 8:30ന് നമസ്‌കാരം നടക്കും. ഫോർട്ട് കൊച്ചി പുല്ല്പാലം റോഡ് അഹ് മദിയ്യാ മസ്ജിദ്, ഐരാപുരം ബൈത്തുൽ ഹുദാ മസ്ജിദ് എന്നിവിടങ്ങളിൽ 8:30നും മൂവാറ്റുപുഴ അഹ് മദിയ്യാ മസ്ജിദിൽ 9നും നമസ്‌കാരം നടക്കും.