
കൊച്ചി: തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയ ഗ്രൗണ്ടിൽ നടന്ന ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല വാർഷിക കായിക മേള, 'ഊർജ 2024' സമാപിച്ചു. ഏറ്റവും കൂടുതൽ പോയിന്റ് നേടി പ്രിഥ്വി ഹൗസ് ഓവറോൾ ചാമ്പ്യൻമാരായി. ജൽ, വായു ഹൗസുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്. സായി പ്രിയയും ആൺകുട്ടികളുടെ വിഭാഗത്തിൽ അദ്വൈത് സജിത്തും അശ്വന്തും വ്യക്തിഗത ചാമ്പ്യന്മാരായി. പ്രൊ.വി.സി പ്രൊഫ.സുധീർബാബു വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ഡോ.സുനീത ഗ്രാന്ധി, ഡോ. ലീല രാമമൂർത്തി എന്നിവർ പ്രസംഗിച്ചു. കായിക വിഭാഗം അദ്ധ്യാപകരായ സുഭാഷ് ചന്ദ്രബോസ്, ഗോവിന്ദ് പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.