തൃപ്പൂണിത്തുറ: തെക്കുംഭാഗം ശ്രീനിവാസകോവിലിൽ ഉത്സവത്തിന് 13 ന് രാത്രി 7.30 ന് കൊടിയേറും. തുടർന്ന് തിരുവാതിരകളി, 8 ന് വഴിപാടുവരവ്, കൈകൊട്ടിക്കളി, മോഹിനിയാട്ടം, നൃത്തകലാ പരിപാടികൾ, നൃത്തസന്ധ്യ.

14 ന് രാവിലെ 9 ന് ശീവേലി, വൈകിട്ട് 5.30 ന് സോപാനസംഗീതം, 7.30 ന് മെഗാ തിരുവാതിര, പുല്ലാങ്കുഴൽ തരംഗം, 9 ന്ബാലെ 'ശ്രീകൃഷ്ണഭാരതം'.

15 ന് 12 ന് പാൽ പന്തീരുനാഴി നിവേദ്യം, 6.30 ന് ഭക്തിഗാനമഞ്ജരി, 7 ന് ലക്ഷ്മീദേവിക്ക് പുഷ്പാഭിഷേകം, 8 ന് ഓട്ടൻതുള്ളൽ, 8.30 ന് കൈകൊട്ടിക്കളി, 9 ന് മാജിക് ഷോ, 9.30 ന് മേജർസെറ്റ് പഞ്ചാരിമേളത്തോടെ വിളക്കിനെഴുന്നള്ളിപ്പ്.

16 ന് രാവിലെ 7.30 ന് വിഷ്ണു സഹസ്രനാമജപം, 8 ന് ലക്ഷ്മീദേവിക്ക് പൂമൂടൽ, 9 ന് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചാരിമേളത്തോടെ ശീവേലി, 7.15 ന് നൃത്തസന്ധ്യ, 8.30 ന് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചാരിമേളത്തോടെ വിളക്കിനെഴുന്നള്ളിപ്പ്.

17 ന് രാവിലെ 8.30 ന് ശീവേലി. 18 ന് ആറാട്ട് മഹോത്സവം. ഉച്ചയ്ക്ക് ആറാട്ടുസദ്യ, 6.30 ന് ആറാട്ടുബലി, 7 ന് കൊടിയിറക്കൽ, ആറാട്ടിനെഴുന്നള്ളിപ്പ്.