
കൊച്ചി: ചുട്ടുപൊള്ളുന്ന വേനലിൽ ജനം നട്ടംതിരിയുന്നതിനിടെ പണിയായി പനിയും. ജില്ലയിൽ പനിബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. വൈറൽപനി ബാധിതരുടെ എണ്ണമാണ് ഗണ്യമായി വർദ്ധിക്കുന്നത്. ഡെങ്കിപ്പനിയും വർദ്ധിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിലെ വൈറൽപനിബാധിതരുടെ എണ്ണം 2,300 കടന്നു. ഏപ്രിൽ ഒന്നുമുതൽ ഏഴുവരെയുള്ള കണക്ക് പ്രകാരമാണിത്. ഇതിൽ 71 പേരും ഒന്നോ അതിലേറെയോ ദിവസം അഡ്മിറ്റായവരാണ്.
ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും ഇടവിട്ട ദിവസങ്ങളിൽ വർദ്ധനവുണ്ടാകുന്നു. മാസത്തിലെ ആദ്യ ഏഴ് ദിവസത്തിനിടെ 32 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. മഞ്ഞപ്പിത്തവും വ്യാപകമായി പടരുന്നുണ്ട്. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളുമായി 70ലേറെപ്പേർ ചികിത്സതേടിയതിൽ 24 പേർക്കും സ്ഥിരീകരിച്ചു.
* എലിപ്പനി ബാധിച്ച് മരണം
ഒരാഴ്ചയ്ക്കിടെ നാലുപേർക്ക് ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ചു. രണ്ടാഴ്ചയ്ക്കിടെ എലിപ്പനി മരണങ്ങൾ മൂന്നായി. മാർച്ച് 28ന് മഴുവന്നൂർ സ്വദേശിയായ പുരുഷനും മറ്റൂർ സ്വദേശിനിയും 29ന് പള്ളുരുത്തി സ്വദേശിനിയുമാണ് എലിപ്പനി ബാധിച്ച് മരിച്ചത്.
മാർച്ച് 30ന് വെങ്ങൂർ സ്വദേശിനിയായ വൃദ്ധയും ഏപ്രിൽ ഒന്നിന് തൃക്കാക്കര സ്വദേശിയായ വൃദ്ധനും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്.
* എലിപ്പനി ലക്ഷണങ്ങൾ
* പ്രതിരോധ മാർഗങ്ങൾ
* ഡെങ്കിപ്പനി ലക്ഷണങ്ങൾ
*കഴിഞ്ഞ ഏഴ് ദിവസത്തിനിടയിലെ പനി ബാധിതർ