അങ്കമാലി: എസ്.എൻ.ഡി.പി യോഗം അങ്കമാലി ശാഖയിലെ ഗുരുദേവപ്രതിഷ്ഠയുടെ 16-ാമത് വാർഷികo ആഘോഷിച്ചു. സമ്മേളനം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റ് കമ്മിറ്റി കൺവീനർ കെ.എ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് എം.കെ. പുരുഷോത്തമൻ അദ്ധ്യക്ഷനായിരുന്നു. സംസ്കൃത സർവ്വകലാശാലാ തിരുവനന്തപുരം സെൻ്ററിലെ പ്രൊഫ. ഡോ. അമൽ സി. രാജ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്. കമ്മിറ്റി അംഗം സുനിൽ പാലിശേരി , ഡോ. സ്വപ്നേഷ് സുബ്രഹ്മണ്യൻ, ശാഖാ സെക്രട്ടറി കെ.കെ.വിജയൻ, സി.സി. സജീവ്, ശാഖാ വൈസ് പ്രസിഡൻ്റ് എം .എസ്. ബാബു, യൂണിയൻ കമ്മിറ്റി അംഗം ബാബു ബ്ലായി പറമ്പിൽ, ശാഖാ വനിതാ സമാജം പ്രസിഡൻ്റ് ജിജി ബാബു, സെക്രട്ടറി ബിന്ദു രാമചന്ദ്രൻ, യൂത്ത്മൂവ്മെൻ്റ് പ്രസിഡൻ്റ് എ.എസ്. ആശംസ്എന്നിവർ സംസാരിച്ചു. രാവിലെ ഗണപതി ഹോമം, ഗുരുപൂജ എന്നീ അനുഷ്ഠാന ചടങ്ങുകളും നടന്നു