നെടുമ്പാശേരി: കേരള ഗവ. സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കപ്രശേരി മോഡൽ ടെക്‌നിക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ 8,9 ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പാഠ്യപഠ്യേതര പദ്ധതികൾക്കൊപ്പം 12 ഹൈടെക് ക്ലാസ്റൂം, അടൽ ടിങ്കറിംഗ് ലാബ്, സ്‌കൂൾ ബസ് സർവീസ്, എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്, ലിറ്റിൽ കൈറ്റ്‌സ്, കൗൺസിലിംഗ് സെക്ഷൻ, ഹോം റൂം പ്രൊജക്ട് എന്നിവയ്ക്കുള്ള സൗകര്യവും സ്‌കൂളിലുണ്ട്. ഫോൺ: 8547005015, 94955 77445.