cross-bar
പൈപ്പ് ലൈൻ റോഡിൽ ആലുവ ഐ.എം.എക്ക് സമീപത്തെ ക്രോസ് ബാർ വാഹനമിടിച്ച് ചരിഞ്ഞനിലയിൽ

ആലുവ: പൈപ്പ് ലൈൻ റോഡിൽ ആലുവ ഐ.എം.എക്ക് സമീപത്തെ ക്രോസ് ബാർ വാഹനമിടിച്ച് ചരിഞ്ഞു. വലിയ വാഹനങ്ങൾ പോകാതിരിക്കാനായി സ്ഥാപിച്ച ക്രോസ് ബാറാണ് കഴിഞ്ഞ രാത്രി അജ്ഞാത വാഹനം ഇടിച്ച് ചരിഞ്ഞത്.

നിലവിൽ ക്രോസ് ബാറിന് അടിയിലൂടെ മിനിലോറികൾക്ക് വരെ കഷ്ടിച്ച് കടന്നു പോകാനാകും. ലോഡ് ചെയ്ത വസ്തുക്കൾ ഉയർന്നിരിക്കുകയാണെങ്കിൽ ലോറിക്ക് പോകാനാകില്ല. ഇ.എസ്.ഐ റോഡുവഴി വന്ന വാഹനമാണ് ക്രോസ് ബാറിൽ തട്ടിയതെന്നാണ് സൂചന. വാട്ടർ അതോറിട്ടി അധികൃതർ പൊലീസിൽ പരാതി നൽകും. സമീപത്തെ സി.സി ടി.വിയും പരിശോധിക്കുന്നുണ്ട്.