
കൊച്ചി: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ 6-ാമത് ജില്ലാ സമ്മേളനവും കുടുംബ യോഗവും 13ന് ഹൈക്കോടതി ജംഗ്ഷനിലെ ഇൻഫെന്റ് ജീസസ് ഹാളിൽ നടക്കും. പൊതുസമ്മേളനം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മാർട്ടിൻ കെ. മാത്യു അദ്ധ്യക്ഷത വഹിക്കും. കൊച്ചി മെട്രോ സി.എം.ഡി ലോക്‌നാഥ് ബെഹ്‌റയും റിട്ട. ഡി.ജി.പി പി.കെ. ഹോർമിസ് തരകനും പങ്കെടുക്കും. ഉച്ചയ്ക്ക് 2.30 ന് പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ കല്ലറ ഉദ്ഘാടനം ചെയ്യും. 11-ാം ശമ്പള കമ്മിഷണൻ ട്രെയിനിംഗ് പിരീഡ് സർവീസായി പരിഗണിച്ച് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നൽകണമെന്ന് ഭാരവഹികൾ ആവശ്യപ്പെട്ടു.