
മട്ടാഞ്ചേരി: ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലം പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സംസ്ഥാന വ്യക്താവ് ടി.പി. സിന്ധു മോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഘുറാം.ജെ. പൈ അദ്ധ്യക്ഷത വഹിച്ചു. കാമിനി ജയൻ , ആർ . ശിവകുമാർ കമ്മത്ത് ,എസ്.സീതറാം, ധന്യമല്ല്യ, ശ്രീജ സുനിൽ , രവികുമാർ പ്രഭു , ഋതേഷ് കിളിക്കാർ , ധർമ്മേഷ് നാഗഡ , ബിജു , എൽ.രവി എന്നിവർ പങ്കെടുത്തു.