കൊച്ചി: കരിയർ കൗൺസിലേഴ്സ് ക്ലബിന്റെ പ്രഥമ വാർഷികാഘോഷവും സർട്ടിഫിക്കറ്റ് വിതരണവും 13ന് കലൂർ റിന്യൂവൽ ടവറിൽ നടക്കും. പ്രശസ്ത പ്രചോദക പ്രഭാഷകൻ മധു ഭാസ്കർ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ ഡോ.ബ്രിജേഷ് ജോർജ്, ഡോ.തോമസ് ജോർജ്, ഡോ. കെ.പി.നജീമുദ്ദീൻ, ജമേഷ് കോട്ടക്കൽ, സി.കെ. ഷമീർ എന്നിവർ പങ്കെടുക്കും. ബാലതാരം വസുദേവ് സജീഷ് മാരാരും സൂര്യദേവ് സജീഷ് മാരാരും ഭാഗമാകുമെന്നും കൺവീനർ ഡോ. കെ.പി. നജീമുദ്ദീൻ വാർത്താസമ്മേളത്തിൽ പങ്കെടുത്തു.