ആലുവ: ആലുവ യു.സി കോളേജ് ശതാബ്ദിയോടനുബന്ധിച്ച് കായിക മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച കോളേജിലെ പൂർവ വിദ്യാർത്ഥികളായ 10 പേർക്ക് ശതാബ്ദി സ്മാരക പ്രതിഭ പുരസ്‌കാരം നൽകി ആദരിച്ചു.
പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. എൽ.എൻ.സി.പി.ഇ പ്രിൻസിപ്പലും സ്‌പോർട്‌സ് അതോറിട്ടി ഒഫ് ഇന്ത്യ റീജണൽ ഡയറക്ടറുമായ ഡോ ജി. കിഷോർ, ഒളിമ്പ്യൻ എം.ഡി. വത്സമ്മ, മുൻ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ടിനു യോഹന്നാൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. നൂറോളം നാമനിർദേശങ്ങളിൽ നിന്നും തിരഞ്ഞെടുത്തവർക്കാണ് പുരസ്‌കാരം നൽകിയത്.
മുൻ സ്‌പോർട്‌സ് ഡെവലപ്‌മെൻറ് ആൻഡ് മാനേജ്‌മെന്റ് ഡയറക്ടർ പ്രൊഫ. ഇ.ജെ. ജേക്കബ്, വെയിറ്റ് ലിഫ്ടിംഗ്, പവർ ലിസ്റ്റിംഗ്, ആം റെസിലിംഗ് മേഖലയിലെ മുൻ ചാമ്പ്യൻ വിൽസൺ വി. മാനാടൻ, ബോഡി ബിൽഡിംഗ് താരങ്ങളായ ഡോ. പീറ്റർ ജോസഫ് ഞാളിയൻ, പ്രസാദ് കുമാർ, മുൻ ഹോക്കി താരം ഡോ. ടി. ബിന്ദു, ഏലിയാമ്മ മാത്യു, ആം റെസിലിംഗ് താരം എൻ. നസീമ, ട്രാക്ക് ആൻഡ് ഫീൽഡിൽ പ്രാഗത്ഭ്യം തെളിയിച്ച ടെനി വർഗീസ്, പാരാ ബാഡ്മിൻറൺ താരം നീരജ് ബേബി ജോർജ്, ഫുട്‌ബോൾ സഞ്ജു ഗണേഷ് എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്.
കോളേജ് മാനേജർ തോമസ് ജോൺ, കായികവകുപ്പ് മേധാവി ഡോ. എം. ബിന്ദു, ഡോ. അനിൽ തോമസ് കോശി, പി.സി. അജിത് കുമാർ, ജെനി പീറ്റർ തുടങ്ങിയവർ സംസാരിച്ചു.