അങ്കമാലി: എസ്.എൻ.ഡി.പി യോഗം പാലിശേരി ശാഖയുടെയും ഗുരുകുലം സ്റ്റഡി സർക്കിൾ എറണാകുളം ജില്ല കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സർവമത സമ്മേളന ശതാബ്ദി ആഘോഷത്തിന്റെയും ഗുരു നിത്യ ചൈതന്യയതി ജന്മശതാബ്ദി ആഘോഷത്തിന്റെയും ഭാഗമായി വിജ്ഞാന സദസ് സംഘടിപ്പിച്ചു. ശാഖ പ്രസിഡന്റ് പി.കെ അച്യുതന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഷാജി മഞ്ഞപ്ര മുഖ്യ പ്രഭാഷണം നടത്തി,. ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോഓഡിനേറ്റർ എം എസ് സുരേഷ്, ജില്ലാ കാര്യദർശി സി എസ് പ്രതീഷ്, താലൂക്ക് കാര്യദർശി ഷീല മണി, ശാഖ സെക്രട്ടറി സി.കെ അശോകൻ, പി ബി ദർശൻ, ടി.എസ് സന്തോഷ് എന്നിവർ സംസാരിച്ചു.