മൂവാറ്റുപുഴ : സ്വന്തം തട്ടകമായ തൊടുപുഴയിൽ ഡീൻ കുര്യാക്കോസ് സ്ഥാനാർത്ഥി പര്യടനവുമായി എത്തിയപ്പോൾ ആവേശമുണർത്തിയ സ്വീകരണം. മണക്കാട് നിന്നും ആരംഭിച്ച പര്യടനം പി.ജെ.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നടപടികൾക്കെതിരെയുള്ള വിധിയെഴുത്താണ് തിരഞ്ഞെടുപ്പെന്ന് പി.ജെ.ജോസഫ് പറഞ്ഞു. സ്വീകരണത്തിന് നന്ദി പറഞ്ഞ് ഡീൻ കുര്യാക്കോസ് സംസാരിച്ചു. നിയോജക മണ്ഡലം യു.ഡി.എഫ്.ചെയർമാൻ എ.എം.ഹാരിദ് അദ്ധ്യക്ഷത വഹിച്ചു.