ncdc

കൊച്ചി: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ (എൻ.സി.ഡി.സി) മോണ്ടിസോറി അദ്ധ്യാപന പരിശീലന കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് പ്രായപരിധിയില്ല.
10-ാം ക്ലാസ് മുതൽ ഡിഗ്രിവരെ യോഗ്യതയുള്ളവർക്കായി നാല് കോഴ്‌സുകളുണ്ട്. ഒരു വർഷം കാലാവധിയുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പത്താം ക്ളാസാണ് യോഗ്യത, പ്ളസ് ടു കാർക്ക് ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകളും ഡിഗ്രിക്കാർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകൾക്കും അപേക്ഷിക്കാം. ടി.ടി.സി/പി.പി.ടി.ടി.സി യോഗ്യതയുള്ളവർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സാണുള്ളത്.
ഇന്ദ്രിയ വികാസങ്ങൾക്കും ബുദ്ധി വികാസത്തിനും പ്രാധാന്യം കൊടുക്കുന്ന ആധുനികവും, ശാസ്ത്രീയവുമായ ശിശു വിദ്യാഭ്യാസ രീതിയാണ് മോണ്ടിസോറി. നാട്ടിലും വിദേശത്തും ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്‌സുകളാണിത്. അദ്ധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസാനുകൂല്യവുമുണ്ട്. വീട്ടിലിരുന്ന് സൂം വഴിയും ക്ലാസ്സിൽ പങ്കെടുക്കാം.