thomas-isac

കൊച്ചി: മസാല ബോണ്ടിലൂടെ കിഫ്ബി സമാഹരിച്ച പണം ഉപയോഗിച്ചുള്ള ചില ഇടപാടുകളെക്കുറിച്ച് വിശദീകരണം ആവശ്യമാണെന്ന് ഹൈക്കോടതി. കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പു കാലത്ത് ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ശല്യപ്പെടുത്തരുതെന്നും, ജസ്റ്റിസ് ടി.ആർ. രവി ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പിന് ഒരു മാസം പോലുമില്ലെന്നും ഐസക്ക് സ്ഥാനാർത്ഥിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മസാല ബോണ്ട് ഫണ്ട് വിവിധ പദ്ധതികൾക്ക് വിനിയോഗിച്ചതു സംബന്ധിച്ച ഫയൽ ഇ.ഡി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് ചില കൈമാറ്റങ്ങളിൽ വ്യക്തത വേണമെന്ന് കോടതി വിലയിരുത്തിയത്. ഇ.ഡി റിപ്പോർട്ടിലെ കാര്യങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാകില്ലെന്നും സിംഗിൾ ബെഞ്ച് അറിയിച്ചു.ഇ.ഡി സമൻസുകളെ ചോദ്യം ചെയ്ത് തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഹാജരാകാൻ ഉചിതമായ തീയതി നിശ്ചയിക്കാൻ ഐസക്കിന് നിർദ്ദേശം നൽകണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യവും അനുവദിച്ചില്ല. തിരഞ്ഞെടുപ്പിന് ശേഷം അന്വേഷണ സംഘത്തിന് നിയമപരമായ തീരുമാനമെടുക്കാമെന്നറിയിച്ച കോടതി, ഹർജികൾ മേയ് 22ന് പരിഗണിക്കാൻ മാറ്റി. വ്യക്തത തേടുന്ന ഇടപാടുകളുടെ രേഖകൾ ഇ.ഡിക്ക് ആവശ്യമെങ്കിൽ കിഫ്ബിക്ക് കൈമാറാമെന്നും കോടതി പറഞ്ഞു.

 കോ​ട​തി​ ​വി​ധി​ ​സ്വാ​ഗ​താ​ർ​ഹം​:​ ​തോ​മ​സ് ​ഐ​സ​ക്ക്

ഇ.​ഡി​യു​ടെ​ ​നോ​ട്ടീ​സ് ​സം​ബ​ന്ധി​ച്ച​ ​കോ​ട​തി​ ​വി​ധി​ ​സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​തോ​മ​സ് ​ഐ​സ​ക്ക് ​പ​റ​ഞ്ഞു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​യു​ന്ന​തു​വ​രെ​ ​തോ​മ​സ് ​ഐ​സ​ക്കി​നെ​ ​ഇ.​ഡി​ ​ചോ​ദ്യം​ ​ചെ​യ്യ​രു​തെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​യോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ക്രി​യ​ ​അ​ട്ടി​മ​റി​ക്കാ​നാ​ണ് ​ഇ.​ഡി​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​പ​വി​ത്ര​ത​ ​ഉ​യ​ർ​ത്തി​പ്പി​ക്കു​ന്ന​താ​ണ് ​കോ​ട​തി​ ​വി​ധി.​ ​ഫ​ണ്ട് ​വി​നി​യോ​ഗ​ത്തി​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കേ​ണ്ട​ത് ​കി​ഫ്ബി​യാ​ണ്.​ ​കോ​ട​തി​വി​ധി​യു​ടെ​ ​പ​ക​ർ​പ്പ് ​കി​ട്ടി​യ​ ​ശേ​ഷം​ ​കൂ​ടു​ത​ൽ​ ​പ്ര​തി​ക​രി​ക്കാ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.