
കാഞ്ഞിരമറ്റം : കെ.എൻ.എം. മർക്കസുദ്ദഅവ ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സക്കാത്ത് വിതരണം ചെയ്തു.
ആമ്പല്ലൂർ, എടക്കാട്ടുവയൽ പഞ്ചായത്ത് പരിധിയിലാണ് സക്കാത്ത് വിതരണം ചെയ്തത്.
വിവിധ ഏരിയകളിലെ വിതരണത്തിന് ഐ.എസ് എം, എം. എസ് എം , ഐ.ജി.എം പ്രവർത്തകർ നേതൃത്വം നൽകി. ശബാബ് നഗറിൽ നടന്ന വിതരണം കെ.എൻ.എം.ആമ്പല്ലൂർ പഞ്ചായത്ത്കമ്മിറ്റി ജനറൽ സെക്രട്ടറി പി.പി.ഹസൻ ഉദ്ഘാടനം ചെയ്തു. പി.എ അബ്ദുൽ സലാം, എം.എം.നാസർ, ടി.എസ് അഹമ്മദ് ഫർഹാൻ, എം. എസ്. നാസർ, അൻവർ സി.എ., കമറുസമാൻ, സലിം എസ്.എസ്., സമീൽ തഹ്കീം,സുൽഫിക്കർ എം.എം., ബഷീർ മദനി തുടങ്ങിയവർ സംബന്ധിച്ചു.