k

തൃപ്പൂണിത്തുറ: കാക്കനാട് പാട്ടുപുരക്കാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ എ.എം.ഒ ആർട്ട് ഗ്യാലറി സംഘടിപ്പിക്കുന്ന തത്സമയ ചിത്രരചനയ്ക്കും പ്രദർശനത്തിനും തുടക്കം കുറിച്ചു. ആർട്ട് ഗ്യാലറിയിലെ 12 കലാകാരന്മാർ ക്ഷേത്രനടയിൽ തത്സമയം വരച്ച ചിത്രങ്ങളുടെ മിഴി തുറക്കൽ ചടങ്ങ് ആറാട്ടിന് നടക്കും. ക്ഷേത്രങ്ങളുടെ ശ്രീകോവിലിലും കൊട്ടാരങ്ങളിലും മാത്രം കണ്ട് വന്നിരുന്ന മ്യൂറൽ ചിത്രങ്ങൾ ജനകീയമാക്കാനാണ് ഉത്സവ പറമ്പുകളിൽ ഭക്തരുടെയും കലാസ്വാദകരുടെയും മുമ്പിൽ വച്ച് വരയ്ക്കുന്നത്. ഡബിംഗ് ആർട്ടിസ്റ്റ് ഹരിശ്രീ പ്രവീണും സിനി ആർട്ടിസ്റ്റ് അഭിലാഷും ചേർന്ന് ഉദ്ഘാടനം ചെയ്തു. പാട്ടുപുരക്കാവ് ഉപദേശക സമതി പ്രസിഡന്റ് വിനീസ് ചിറക്കപ്പടി, സെക്രട്ടറി എം.എം. മഹേഷ്, ക്യുറേറ്റർ സി.ബി. കലേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.