
കൊച്ചി: എറണാകുളം അതിരൂപതയിലെ ഡീക്കന്മാർക്ക് വൈദികപട്ടം കൊടുക്കുന്നതുവരെ ഇടവകകളിൽ ഏകീകൃത കുർബാന ചൊല്ലാൻ അനുവദിക്കില്ലെന്ന് വൈദികകരുടെ യോഗം തീരുമാനിച്ചു. ഏകീകൃത കുർബാനയേ ചൊല്ലുകയുള്ളുവെന്ന് ഡീക്കന്മാരോട് നിർബന്ധമായി എഴുതി വാങ്ങുന്നത് മനുഷ്യവകാശ ലംഘനമാണെന്ന് യോഗം വിലയിരുത്തി. അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ബോസ്‌കോ പുത്തൂർ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജനാഭിമുഖ കുർബാന ചൊല്ലുന്ന അതിരൂപതയിൽ ഏകീകൃത കുർബാനയ്ക്ക് സാഹചര്യം സൃഷ്ടിക്കുന്ന തരംതാണ പ്രവർത്തിയാണ് അഡ്മിനിസ്‌ട്രേറ്റർ ചെയ്യുന്നതെന്ന് അതിരൂപത സംരക്ഷണ സമിതി കൺവിനർ ഫാ. സെബാസ്റ്റ്യൻ തളിയൻ പറഞ്ഞു. ഫാ. ജോസ് ഇടശേരി, ഫാ. കുര്യാക്കോസ് മുണ്ടാടൻ തുടങ്ങിയവർ പ്രസംഗിച്ചു.