km-mani
കേരള കോൺഗ്രസ് പാർട്ടി ചെയർമാനും മുൻ മന്ത്രിയുമായിരുന്നു കെ.എം. മാണിയുടെ അഞ്ചാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരള കോൺഗ്രസ് പാർട്ടി ചെയർമാനും മുൻ മന്ത്രിയുമായിരുന്നു കെ.എം. മാണിയുടെ അഞ്ചാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു.
കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം സേവി കുരിശുവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. എം.പി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

ജിസൺ ജോർജ്, ബോബി കുറുപ്പത്ത്, അലൻ ജോർജ്, രാജു വടക്കേക്കര, ബേബി പൊട്ടനാനി, ജോർജ് കിഴക്കുമശേരി, ബേബി ഈരത്തറ, ബാബു ജോസഫ്, ജോഷ്വ തായങ്കരി, റെഡ് സ്റ്റാൻലി, ജേക്കബ് വേട്ടപ്പറമ്പിൽ, കെ.എ. ജോൺസൺ, കെ.ജി. ജോസ് തുടങ്ങിയവർ സംസാരിച്ചു. ചരമവാർഷികത്തോടനുബന്ധിച്ച് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അനാഥാലയങ്ങളിലും പാലിയേറ്റീവ് സെന്ററുകളിലും വൃദ്ധസദനങ്ങളിലും മരുന്ന്, ഭക്ഷണം വസ്ത്രം മുതലായവ വിതരണം ചെയ്തു.