പെരുമ്പാവൂർ: കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതിയുടെ നേതൃത്വത്തിലുള്ള ഭക്തസംഘത്തിന്റെ ഉത്തരദേശ സത്സംഗത്തിന്റെ ഭാഗമായി ഗുജറാത്തിന്റെ വിവിധ
യിടങ്ങളിലെ പുണ്യസ്ഥലികൾ സന്ദർശിച്ചു. സമിതിയുടെ ഗുരുസ്ഥാനീയ നാദാപുരം ബാലാമണിയമ്മയുടെ നേതൃത്വത്തിലുള്ള സംഘം മുംബയ് ബോറിവില്ലി
ഈസ്റ്റിൽ നാരായണീയസത്സംഗവും പൂർത്തിയാക്കിയാണ് ഗുജറാത്തിലേയ്ക്ക് യാത്രതിരിച്ചത്. ദ്വാരകാപുരിയിലെത്തി പ്രത്യേക പ്രാർത്ഥനകൾക്കു ശേഷം രുക്ഷാമണിമന്ദിർ, ഗോപി തലാബ്, സുദാമാ സേതു, സോമനാഥ് ടെമ്പിൾ,നാഗേശ്വർ ജ്യോതിർലിംഗക്ഷേത്രം പോർബന്തറിലെ കീർത്തി മന്ദിർ ഗാന്ധി മ്യൂസിയം എന്നിവിടങ്ങളിലും സമിതി പ്രവർത്തകർ ദർശനം നടത്തി. വ്യാഴാഴ്ച സംഘം തിരിച്ചെത്തും.