vivekkrishna

കൊച്ചി: സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ ടൈ കേരളയുടെ പുതിയ പ്രസിഡന്റായി ജാക്കോബി ചോക്ലേറ്റിയർ സ്ഥാപകൻ ജേക്കബ് ജോയ്, വൈസ് പ്രസിഡന്റായി വർമ്മ ആൻഡ് വർമ്മ ചാർട്ടേഡ് അക്കൗണ്ടന്റസ് സീനിയർ പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവരെ തിരഞ്ഞെടുത്തു.

മാൻ കാൻകോറിന്റെ സി.ഇ.ഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ജീമോൻ കോരയാണ് നിയുക്ത വൈസ് പ്രസിഡന്റ്. ചേതന ഫോർമുലേഷൻസ് മാനേജിംഗ് ഡയറക്ടർ ദാമോദർ അവനൂർ ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റിന്റെ ചുമതല വഹിക്കും.