 
വൈപ്പിൻ: എസ്.എൻ.ഡി.പി.യോഗം 2356 അയ്യമ്പിള്ളി ശാഖ പഴമ്പിള്ളി ഭദ്രകാളി ക്ഷേത്രത്തിലെ മഹോത്സവത്തിന് കുട നിവർത്തി. സത്യപാലൻ തന്ത്രിയുടെയും ബിബി ശാന്തിയുടെയും കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ബുധനാഴ്ച രാവിലെ 8 മുതൽ വൈകീട്ട് 5 വരെ സമ്പൂർണ നാരായണീയ പാരായണം. അവതരണം ഏഴിക്കര ഗിരിജ കലാധരനും, പഴമ്പിള്ളി ഭദ്രകാളി ക്ഷേത്ര നാരായണീയ സംഘവും. തുടർന്ന് താലം ഘോഷയാത്ര. വ്യാഴാഴ്ച രാവിലെ 5.30ന് അഭിഷേകം. വൈകീട്ട് 5ന് പകൽപൂരം. രാത്രി 8.30ന് കരോക്കെ ഗാനമേള. 10ന് മംഗള പൂജയോടെ സമാപിക്കും.