പെരുമ്പാവൂര്‍: തോട്ടുവ സാംസ്‌കാരിക പഠനകേന്ദ്രം വായനശാലയുടെ നേതൃത്വത്തില്‍ കലാരംഗത്തെ വര്‍ണ വിവേചനം എന്ന വിഷയത്തില്‍ കെ.എസ്.ഇ.ബി. റിട്ട.അസി. എൻജി​നി​യര്‍ ടി.കെ. മണി പ്രഭാഷണം നടത്തി. സാമൂഹ്യ പ്രവര്‍ത്തകനായ കെ.വി. ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. നിര്‍വാഹക സമിതി അംഗം എസ്. രവി അദ്ധ്യക്ഷത വഹിച്ചു. കെ.എ. മണികണ്ഠന്‍, സി.എ. ഉഷ, ഇ.സി. സന്തോഷ്, ജെ.പി. ഉണ്ണികൃഷ്ണന്‍, എം.ഐ. പ്രതാപന്‍ എന്നിവര്‍ സംസാരിച്ചു.