മൂവാറ്റുപുഴ: പശ്ചിമഘട്ട മലനിരകൾ സംരക്ഷിക്കുകയും കാലാവസ്ഥാ വ്യതിയാനം തടയുകയും ചെയ്യുന്നതിനുള്ള സന്ദേശലക്ഷ്യവുമായി പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിളിന്റെ സഹകരണത്തോടെ മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന ക്ലൈമറ്റ് ക്യാമ്പ് 14, 15 തീയതികളിൽ മൂന്നാറിൽ നടത്തുമെന്ന് ലൈബ്രറി പ്രസിഡന്റ് അസീസ് കുന്നപ്പിള്ളി അറിയിച്ചു. വരയാടുകളുടെ സംരക്ഷണ വനമായ ഇരവികുളം നാഷണൽ പാർക്കിലാണ് പരിസ്ഥിതി സമ്മേളനം നടക്കുന്നത്. ക്യാമ്പിൽ വനയാത്രകളും സാഹസിക മലകയറ്റങ്ങളും സെമിനാറുകളും ഉണ്ടാകും. ഇരവികുളം നാഷണൽ പാർക്ക് വൈൽഡ് ലൈഫ് വാർഡൻ വിനോദ് എസ്.വി. ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി പ്രവർത്തകരായ അസീസ് കുന്നപ്പിള്ളി, ബൈജു അന്ധകാരനാഴി, അഫ്സൽ എമ്മാന്റെസ്, അനൂപ് വി.പി, ധർമ്മരാജ് നിലനിൽപ്പ്, സച്ചിൻ സി .ജെ ,ജോബി കൂമ്പൻകല്ല് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ​: 95262 62555, 9447376441.