കൊച്ചി: എറണാകുളം നോർത്ത് ശ്രീമാരിയമ്മൻ കോവിലിലെ പ്രതിഷ്ഠാദിനാഘോഷം 11,12 തീയതികളിൽ തന്ത്രി പുലിയന്നൂർ മന പ്രശാന്ത് നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടത്തും.

 11ന് രാവിലെ കലശാഭിഷേകം, സർവൈശ്വര്യ പൂജ, സോപാന സംഗീതം, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7ന് കുങ്കുമാഭിഷേകം, കാർത്തിക നക്ഷത്രപൂജ 8ന് തിരുവാതിരകളി, നൃത്തസന്ധ്യ

 12 രാവിലെ കലശാഭിഷേകം, രാത്രി 8 ന് വലിയഗുരുതി തുടർന്ന് മാടൻ സ്വാമിക്കും കറുപ്പൻ സ്വാമിക്കും വിശേഷാൻ പൂജ എന്നിവയാണ് പ്രധാന ചടങ്ങുകൾ.