കൊച്ചി: റംസാൻ വിഷുച്ചന്തകൾ ആരംഭിക്കാൻ കൺസ്യൂമർ ഫെഡിന് അനുമതി നൽകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറോട് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ സംസ്ഥാന വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. പൊതു കമ്പോളത്തിൽ നത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വർദ്ധിക്കുകയാണെന്നും സപ്ലൈകോ ഷോപ്പുകളിൽ മിക്ക സാധനങ്ങളും ലഭ്യമല്ലാത്ത ഈ സാഹചര്യത്തിൽ റംസാൻ വിഷുച്ചന്തകൾ ജനങ്ങൾക്ക് ആശ്വസകരമാകുമെന്നും അദ്ദേഹം പറഞ്ഞു.