palam
ദേശീയപാതയിലെ ബൈപാസ് മേൽപ്പാലത്തിലെ ഗർഡറുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചപ്പോൾ

ആലുവ: ദേശീയപാതയിലെ ബൈപാസ് മേൽപ്പാലത്തിലെ ഗർഡറുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ഗർഡറുകൾക്ക് രണ്ടിടത്താണ് വിള്ളലുകൾ സംഭവിച്ചിട്ടുള്ളത്. അറ്റകുറ്റപ്പണി ഒരു മാസം നീണ്ടു നിൽക്കും.

പ്രാരംഭത്തിൽ വീ ഗ്ലൂ കട്ടിംഗ് ആണ് നടത്തിയത്. ഡ്രില്ലിംഗ്, ഈ പോക്‌സി മോർട്ടർ, ഇ പോക്‌സി ഗ്രൗട്ട് എന്നിവയാണ് അടുത്ത ഘട്ടത്തിൽ 30 ദിവസം കൊണ്ട് നടക്കുക.

കൊച്ചി മെട്രോയുടെ പ്രധാന പാർക്കിഗ് ഗ്രൗണ്ടിന് സമാന്തരമായുള്ള മേൽപ്പാലത്തിലെ ഗർഡറുകളിലാണ് കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിലാണ് വിള്ളൽ കണ്ടെത്തിയത്. ദേശീയപാതയിലെ മാർത്താണ്ഡ വർമ്മ പാലം, മംഗലപ്പുഴ പാലം എന്നിവയുടെയും ബലപ്പെടുത്തൽ നടപടികൾ ഭാഗി​കമായി നടന്നിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ പൂർത്തിയാക്കാനാണ് ശ്രമം.