kvves

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. എളമക്കര വ്യാപാര ഭവനിൽ നടന്ന സംഗമം എളമക്കര പൊലീസ് ഇൻസ്‌പെക്ടർ ജെ.എസ്. സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് മണ്ഡലം പ്രസിഡന്റ് പ്രദീപ് ജോസ് അദ്ധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് മുഖ്യാതിഥിയായി.നിയോജക മണ്ഡലം പ്രസിഡന്റ് എം.സി. പോൾസൺ, ജനറൽ സെക്രട്ടറി എഡ്വേർഡ് ഫോസ്റ്റസ്, എം.എ. പർത്തസീസ്, തദേവൂസ്, ജയ പീറ്റർ, വി.ജംഷീർ, ടിജോ തോമസ്, കെ.സി. അനസ് തുടങ്ങിയവർ സംസാരിച്ചു.